• Home
  • latest news
  • കൂറുമാറില്ല, സത്യം.. സത്യം.. സത്യം…. മണിപ്പൂരിലും കോൺഗ്രസ് സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു

കൂറുമാറില്ല, സത്യം.. സത്യം.. സത്യം…. മണിപ്പൂരിലും കോൺഗ്രസ് സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു

ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോൺഗ്രസ്. ജയിച്ചുകഴിഞ്ഞാലും കോൺഗ്രസ്‌ വിട്ട് മറ്റ് പാർട്ടികളിലേക്ക് പോകില്ല എന്നാണ് പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ട് പോയി സത്യം ചെയ്യിച്ചത്.

മുൻമുഖ്യ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഒക്രം ഇബോബിസിങ്, സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ചരൺ ദാസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിജ്ഞ.

കോൺഗ്രസ്‌ പാർട്ടിയുടെ ചട്ടങ്ങളും നിയമങ്ങളും പാലിക്കുമെന്നും ജയിച്ചാൽ കൂറുമാറില്ലെന്നും സ്ഥാനാർഥികൾ സത്യം ചെയ്തു.

മണിപ്പൂരിൽ 16 കോൺഗ്രസ് എംഎൽഎമാരാണ് കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
2017ൽ 21 സീറ്റുകളിൽ മാത്രമാണ് വിജയിച്ചതെങ്കിലും ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചിരുന്നു.

അതേ സമയം, ഇത്തവണ ബിജെപിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് നിരവധി ബിജെപി നേതാക്കളും അണികളും പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *