കണ്ണൂര്‍ സർവകലാശാല വൈസ് ചാൻസലർ പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദു കുറ്റക്കാരിയല്ലെന്ന് ലോകായുക്തയുടെ വിധി. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ല. മന്ത്രി നല്‍കിയത് നിര്‍ദേശം മാത്രമാണ്. മന്ത്രി പറഞ്ഞത് വീണ്ടും അവസരം നല്‍കുന്നത് നല്ലാതാകുമെന്ന് മാത്രമാണ്. ആ നിര്‍ദേശം ചാന്‍സലര്‍ സ്വീകരിച്ചു. ചാന്‍സലറായ ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ മന്ത്രിയുടെ നിര്‍ദേശം തള്ളാമായിരുന്നു.
മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റായവഴി സ്വീകരിച്ചുവെന്നതിന് വ്യക്തത യില്ലെന്നും ലോകായുക്ത കൂട്ടിച്ചേര്‍ത്തു. പരാതിക്കാരനായ രമേശ് ചെന്നിത്തയുടെ ഹര്‍ജി ലോകായുക്ത തള്ളി.
തനിക്കെതിരെ പ്രതിപക്ഷവും മാധ്യമങ്ങളും ആരോപണ പരമ്പരകൾ തീർത്തതായി മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. കാള പെറ്റെന്നു കേട്ട പ്പോൾ കയറെടുത്തതു പോലായിരുന്നു പ്രതിപക്ഷവും മാധ്യമങ്ങളും പെരുമാറിയതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.













