ത്രിപുര അന്താരാഷ്ട്ര അതിർത്തിയിൽ പരിശോധനാ സംഘത്തിന് നേരെ കള്ളക്കടത്ത് സംഘത്തിന്റെ ആക്രമണം. കല്ലേറിൽ ബിഎസ്എഫ് ജവാന്റെ തലയ്ക്ക് പരിക്കേറ്റു. തലയിൽ മൂന്ന് തുന്നിക്കെട്ടുണ്ട്.
ഇന്നലെ അർധരാത്രി പരിശോധന നടത്തുന്നത്തിടെ ആയിരുന്നു സംഭവമെന്ന് ബിഎസ്എഫ് അധികൃതർ അറിയിച്ചു.
ഒന്നര ലക്ഷം രൂപ വരുന്ന 25 കിലോ കഞ്ചാവ് പരിശോധനാ സംഘം കണ്ടെടുത്തതായും ബിഎസ്എഫ് അറിയിച്ചു. ത്രിപുരയിലെ ബാരി പോലീസ് സ്റ്റേഷന് കീഴിലുള്ള ഇന്ത്യ – ബംഗ്ലാദേശ് അതിർത്തിയിൽ നിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്ത്.













