ആരോഗ്യ നില മെച്ചമായതിനെ തുടര്‍ന്ന് വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി കോട്ടയം മെഡിക്കല്‍ കോളേജധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. സുരേഷ് ഡോക്ടര്‍മാരോട് സംസാരിച്ചു.

ചിലപ്പോള്‍ ചിലര്‍ക്ക് വീണ്ടും വെന്റിലേറ്റര്‍ സഹായം വേണ്ടിവന്നേക്കാമെന്ന കരുതലില്‍ സുരേഷിനെ 48 മണിക്കൂര്‍ നേരം വരെ തീവ്ര പരിചരണ വിഭാഗത്തില്‍ തന്നെ നിരീക്ഷിക്കുമെന്നും ബുള്ളറ്റിനില്‍ പറയുന്നു.













