• Home
  • latest news
  • വ്യാജ കോവിഡ് വാക്‌സിനുകൾ നിർമിച്ച 5 പേർ വാരണാസിയിൽ പിടിയിൽ : കേരളത്തിലും എത്തിയേക്കാം..ജാഗ്രത

വ്യാജ കോവിഡ് വാക്‌സിനുകൾ നിർമിച്ച 5 പേർ വാരണാസിയിൽ പിടിയിൽ : കേരളത്തിലും എത്തിയേക്കാം..ജാഗ്രത

രാജ്യത്ത് വ്യാജ കോവിഡ് വാക്സിനുകളും ഉത്പാതിപ്പിക്കുന്നതായി കണ്ടെത്തൽ.
വാരണാസിയിലെ രോഹിത് നഗറിൽ നിന്ന് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ് ) വ്യാജ കോവിഡ് വാക്സിൻ നിർമിച്ച 5 പേരെ അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കൽ നിന്നും വ്യാജ കോവിഷീൽഡ് വാക്‌സിനും 4 കോടിയിലധികം രൂപ വില വരുന്ന വ്യാജ ടെസ്റ്റിംഗ് കിറ്റുകളും സൈയ്കോവ് ഡി വാക്സിനുകളും റെംടെസിവിർ വാക്‌സിനുകളും കണ്ടെത്തു. ഇവയെല്ലാം കോവിഡിന്റെ പ്രതിരോധത്തിന് ഉപയോഗിക്കുന്ന വ്യത്യസ്ത മരുന്നുകളാണ്. രോഹിത് നഗറിലെ ഒരു വാടക വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മരുന്നുകളുടെ നിർമാണം.

സംഘത്തിൽ ഉൾപ്പെട്ടവരെല്ലാം കൊടും കുറ്റവാളികൾ ആണെന്ന് പോലീസ് അറിയിച്ചു. വ്യാജ കോവിഡ് വാക്‌സിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചതായും സംഘം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് വാരണാസി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *