മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റ് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കു വെച്ചതിന് ജീവനക്കാരനെ സസ്പെൻഡ് ചെയ്തു. പൊതു ഭരണ വകുപ്പ് അറ്റണ്ടർ മണിക്കുട്ടനെയാണ് സസ്‌പെൻഡ് ചെയ്തത്.
കൊലപാതക രാഷ്ട്രീയത്തെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റാണ് മണിക്കുട്ടൻ അറ്റണ്ടർമാരുടെ ഗ്രൂപ്പിൽ പങ്കു വെച്ചത്. ഇതിനെതിരെ ചില ജീവനക്കാർ പരാതി നൽകി. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറി മണിക്കുട്ടനെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറക്കുകയായിരുന്നു.













