• Home
  • kerala
  • മീഡിയ വൺ വിലക്ക് : ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മീഡിയ വൺ വിലക്ക് : ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞതിനെ സംബന്ധിച്ചുള്ള ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും.

സുരക്ഷാ കാരണങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ തിങ്കളാഴ്ച ചാനൽ സംപ്രേഷണം തടഞ്ഞത്.സംപ്രേഷണം തടഞ്ഞുകൊണ്ടുള്ള തീരുമാനത്തിന്റെ വിശദാംശങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തയ്യാറായിട്ടില്ലെന്നും ചാനൽ വ്യക്തമാക്കിയിരുന്നു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ് ഹൈക്കോടതി ഇടപെട്ട് രണ്ട് ദിവസത്തേക്ക് മരവിപ്പിക്കുകയായിരുന്നു.

അതേ സമയം സംപ്രേഷണം തടഞ്ഞ നടപടിയിൽ വ്യാപക പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്നിരുന്നത്. പ്രതിപക്ഷ ദൗത്യം നിവഹിക്കുന്ന മാധ്യമങ്ങളുടെ വായ മൂടിക്കെട്ടാനുള്ള കേന്ദ്ര സർക്കാർ നയം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള സർക്കാർ അടക്കം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *