• Home
  • kerala
  • ദിലീപിന്റെ കേസില്‍ വിധി ഇന്ന്‌ 1.45 ന്‌

ദിലീപിന്റെ കേസില്‍ വിധി ഇന്ന്‌ 1.45 ന്‌

നടന്‍ ദിലീപിന്റെ പല തവണ മാറ്റിവെച്ചുകൊണ്ടിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ്‌ വിലക്ക്‌ നീക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ വിടണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും ഇന്ന്‌ അന്തിമമായി പരിഗണിച്ച്‌ വിധി പറഞ്ഞെക്കും. ഉച്ചയ്‌ക്ക്‌ ശേഷം 1.45-നാണ്‌ കേസ്‌ ഹൈക്കോടതി പരിഗണിക്കുന്നത്‌. വാദം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച തന്നെ ജാമ്യാപേക്ഷയില്‍ വിധി പറയും. ഫോണുകള്‍ പരിശോധന നടത്തുന്ന കാര്യത്തിലും ഹൈക്കോടതി ചൊവ്വാഴ്ച തീരുമാനമെടുത്തേക്കും.

വീട്ടിലെ സകലപുരുഷന്മാരെയും കേസില്‍ പ്രതികളാക്കിയെന്നും 84-കാരിയായ അമ്മയും വീട്ടിലെ മറ്റുസ്ത്രീകളുമാണ് ഇനി ബാക്കിയുള്ളതെന്നും ദിലീപ് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയില്‍ പറഞ്ഞു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷനും കോടതിയെ അറിയിച്ചു. ഫോണ്‍ കിട്ടാന്‍ കെഞ്ചേണ്ട സ്ഥിതിയാണുണ്ടായത്. ഫോണ്‍ മുംബൈയില്‍ അയച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്ന ആവശ്യം കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. മറ്റൊരു പ്രതിക്കും ലഭിക്കാത്ത പ്രത്യേക പ്രിവിലേജ് ദിലീപിന് മാത്രമായി ഉണ്ടാകരുത്.

Leave a Reply

Your email address will not be published. Required fields are marked *