• Home
  • latest news
  • കനയ്യ കുമാറിന് നേരെ മഷിയെറിഞ്ഞു : ആസിഡ് എന്ന് കോൺഗ്രസ്‌…
Image

കനയ്യ കുമാറിന് നേരെ മഷിയെറിഞ്ഞു : ആസിഡ് എന്ന് കോൺഗ്രസ്‌…

യുപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലക്നൗ വിൽ എത്തിയ കോൺഗ്രസ് നേതാവും, മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ ദേഹത്ത് കോൺഗ്രസ്‌ ഓഫീസിൽ വെച്ച് മഷി രൂപത്തിലുള്ള ദ്രാവകം എറിഞ്ഞതായി കോൺഗ്രസ്‌ ആരോപിച്ചു. എറിഞ്ഞത് മഷിയല്ല ഒരു തരം ആസിഡ് ആണെന്നും കോൺഗ്രസ്‌ നേതാക്കൾ പറഞ്ഞു. പാർട്ടി പ്രവർത്തകർ ആക്രമിയെ പിടികൂടിയെങ്കിലും ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

ലക്നൗവിൽ വീട് കയറിയുള്ള പ്രചാരണത്തിന് എത്തിയതായിരുന്നു കനയ്യ കുമാർ.

യു പി യിൽ സാന്നിദ്ധ്യം ഉറപ്പിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ജനറൽ സെക്രട്ടറി പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌.

തിരഞ്ഞെടുപ്പ് പ്രചാരണവും യുപി യിൽ ശക്തമാക്കിയിട്ടുണ്ട്. സ്ത്രീ സംബന്ധമായ വിഷയങ്ങളിലാണ് കോൺഗ്രസ്‌ ഇത്തവണ ഉന്നം വയ്ക്കുന്നത്. യുപിയിലെ സ്ഥാനാർഥികളിൽ 40 ശതമാനവും സ്ത്രീകളാണ്.
ഹത്രാസ്, ഉന്നാവോ, ലഖിംപുർ ഖേരി സംഭവങ്ങളാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണ ആയുധങ്ങൾ. കനയ്യ കുമാറിന്റെ പ്രസംഗത്തിലും ഈ വിഷയങ്ങൾ തന്നെയാണ് പ്രധാനമായും പരാമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *