• Home
  • latest news
  • കേന്ദ്ര ബജറ്റ് ഇന്ന് 11.30 ന് പാർലിമെന്റിൽ : കോവിഡും തൊഴിലില്ലായ്മയും ബജറ്റിൽ പ്രതിഫലിക്കാൻ സാധ്യത

കേന്ദ്ര ബജറ്റ് ഇന്ന് 11.30 ന് പാർലിമെന്റിൽ : കോവിഡും തൊഴിലില്ലായ്മയും ബജറ്റിൽ പ്രതിഫലിക്കാൻ സാധ്യത

നരേന്ദ്ര മോദി സർക്കാരിന്റെ പത്താം കേന്ദ്ര ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് 11.30 ന് ലോക്സഭയിൽ അവതരിപ്പിക്കും. നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന നാലാമത് ബജറ്റ് ആയിരിക്കും ഇത്.
ഡിജിറ്റൽ ആയാരിക്കും ബജറ്റ്.
ശൂന്യ വേള, ചോദ്യോത്തര വേള എന്നിവ കാര്യ പരിപാടിയിൽ ഇല്ല. ബജറ്റിന് മുൻപ് 10.30 ന് കേന്ദ്ര മന്ത്രി സഭായോഗം ചേരും.

രാജ്യത്ത് കോവിഡും തൊഴിലായ്മയും സൃഷ്‌ടിച്ച ആഘാതം ബജറ്റിലും പ്രതിഫലിക്കാനാണ് സാധ്യത. രാജ്യത്ത് പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ ധന മന്ത്രി ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിനും തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിനും പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് വിദഗ്‌ദ്ധർ അഭിപ്രായപ്പെടുന്നു.

മഹാമാരിക്ക് ശേഷമുള്ള വളർച്ചയിൽ ഊന്നൽ കൊടുത്തായിരിക്കും ബജറ്റ് എന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ വളർച്ച മെച്ചപ്പെടുത്തുന്നതും ധന കേന്ദ്രീകരണം കൈവരിക്കുന്നതിന് ആവശ്യമായ പദ്ധതികളും ഉൾപ്പെട്ടതുമായിരിക്കും ഇത്തവണത്തെ ബജറ്റ് എന്നും റിപ്പോർട്ടുകൾ ഉണ്ട്. റിയൽ എസ്റ്റേറ്റ് മേഖല, നികുതി ഇളവും ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്.

ഇന്നലെ സാമ്പത്തിക സർവേ റിപ്പോർട്ട്‌ അവതരിപ്പിച്ചപ്പോൾ വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷ ജിഡിപി വളർച്ചാ നിരക്കായ 9.2 ശതമാനത്തിൽ നിന്ന് 8-8.5 ശതമാനമായാണ് ജിഡിപി കുറഞ്ഞത്. 2022-23 ൽ ഉയർന്നേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലാണെന്നും സാമ്പത്തിക സർവേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *