Categories
kerala

പ്രശസ്ത എഴുത്തുകാരൻ ഡോ. സി. ജെ. റോയ് അന്തരിച്ചു


പ്രശസ്ത സാഹിത്യകാരനും ഭാഷാശാസ്ത്ര ഗവേഷകനുമായ ഡോ. സി. ജെ. റോയ് അന്തരിച്ചു.87 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.

മധുര കാമരാജ് യൂണിവേഴ്‌സിറ്റി മുന്‍ മലയാള വിഭാഗം മേധാവിയും മുന്‍ മലങ്കരസഭാ മാനേജിംഗ് കമ്മിറ്റിയംഗവും, സുകുമാര്‍ അഴീക്കോട് ട്രസ്റ്റ് വൈസ് ചെയര്‍മാനും ആയിരുന്നു സി. ജെ. റോയ്.

thepoliticaleditor

കോട്ടയം പുതുപ്പള്ളി ചാത്തമ്പടം ജോസഫിന്റെ മകനായി 1935 ജൂലൈ 13-ന് ജനനം. കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മലയാളം, ഭാഷാശാസ്ത്രം എന്നീ വിഷയങ്ങളില്‍ എം.എ. ബിരുദം നേടി. 1970-ല്‍ ഭാഷാശാസ്ത്രത്തെക്കുറിച്ചുള്ള ഗവേഷണപഠനത്തിന് കേരളാ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് ലഭിച്ചു. പത്രപ്രവര്‍ത്തകനായും സേവനം അനുഷ്ഠിച്ചു. പിന്നീടു കോളേജ് അധ്യാപകനായി. മധുര കാമരാജ് യൂണിവേഴ്‌സിറ്റി മലയാളവിഭാഗം സ്ഥാപകനും ഡയറക്ടറുമായിരുന്നു.

എ. ആര്‍. രാജവര്‍മ്മയുടെ കേരളപാണിനിയം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തു. മലയാളത്തില്‍ നാലും ഇംഗ്ലീഷില്‍ മൂന്നും ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
വിവിധ സാംസ്‌കാരിക സംഘടനകളുടെ അദ്ധ്യക്ഷനായും, ആകാദമിക് സമിതി ചെയര്‍മാന്‍, മെംബര്‍ എന്നീ നിലകളിലും സി ജെ റോയ് പ്രവര്‍ത്തിച്ചു.
സംസ്‌കാരം പിന്നീട് പുതുപ്പള്ളി നിലയ്ക്കല്‍ പള്ളി സെമിത്തേരിയില്‍.

Spread the love
English Summary: writer cj roy passess away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick