Categories
latest news

ഇനി കുറച്ചു മാത്രം ഭക്ഷണം കഴിക്കുക… ജനത്തിന് ഉത്തരവ് നൽകി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍

ജനങ്ങളോട്‌ കുറച്ചു മാത്രം ഭക്ഷണം കഴിക്കാനും ‘മുണ്ടുമുറുക്കിയുടുക്കാ’ നും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ്‌ ഉന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്‌. രാജ്യത്ത്‌ ഭക്ഷക്ഷാമം രൂക്ഷമായതിനാലാണ്‌ ഈ നിര്‍ദ്ദേശമെന്നാണ്‌ പറയുന്നത്‌. മാധ്യമങ്ങൾ പുറത്തുവിട്ട ചിത്രത്തിൽ അദ്ദേഹം മുമ്പത്തേക്കാൾ മെലിഞ്ഞതായി കാണുന്നുണ്ട് . രാജ്യത്തെ ഭക്ഷ്യക്ഷാമം കണക്കിലെടുത്താണ് കിം ജോങ് ഭക്ഷണം കുറച്ചതെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്. വലിയ ആഹാര പ്രിയനായാണ് കിം അറിയപ്പെടുന്നത്.

കിം ജോങ്‌ ഉന്‍-ന്റെ നേരത്തെയുള്ള തടിച്ച രൂപം

കൊറിയ വർക്കേഴ്‌സ് പാർട്ടിയുടെ യോഗത്തിലാണ് കിം ജോങ് ഇക്കാര്യം അറിയിച്ചതെന്ന് ഉത്തരകൊറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്ത് കൂടുതൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും കിം പറഞ്ഞു. ഇപ്പോൾ രാജ്യം ‘ജീവനോടും മരണത്തോടും പോരാടുകയാണ്’–കിം ഇങ്ങനെ പ്രസംഗിച്ചതായി പറയുന്നു. ഭക്ഷ്യസാധന നില സാധാരണ നിലയിലാകുന്നതുവരെ രാജ്യത്തെ ജനങ്ങളോട് ഭക്ഷണം കുറച്ച് കഴിക്കാനാണ് കിമ്മിന്റെ ഉത്തരവ്.

thepoliticaleditor
Spread the love
English Summary: take les food orders kim jong un to north corian people

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick