Categories
latest news

തെരുവിൽ അലയുന്ന ബാല്യങ്ങളോട് സംസ്ഥാനങ്ങൾക്ക് വിമുഖത; ഉടനടി കണക്കെടുക്കണമെന്ന് നിശിതമായി വിമർശിച്ച് സുപ്രീം കോടതി

തെരുവിൽ അലയുന്ന കുട്ടികളെ തേടിപ്പിടിച്ചു പുനരധിവസിപ്പിക്കുന്നതിൽ സംസ്ഥാനങ്ങൾ വരുത്തുന്ന കാലതാമസത്തിൽ സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. എല്ലാ സംസ്ഥാങ്ങളിലെ തെരുവുകളിലും ഇത്തരം കുട്ടികളെ കാണാം. എന്നാൽ ഈ കുട്ടികളുടെ കൃത്യമായ കണക്കുകൾ പോലും പല സംസ്ഥാനങ്ങൾക്കുമില്ല. സംസ്ഥാനങ്ങളുടെ ഈ വിമുഖതയെ ആണ് സുപ്രീം കോടതി വിമർശിച്ചത്.

ഓരോ ജില്ലയിലും രൂപീകരിക്കേണ്ട സ്പെഷ്യൽ ജുവനൈൽ പോലീസ് യൂണിറ്റിനെ (എസ് ജെ പി യു) രൂപീകരിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് വീഴ്ച പറ്റിയതായും കോടതി നിരീക്ഷിച്ചു.

thepoliticaleditor

തെരുവിൽ അലയുന്ന കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പ്രക്രിയ ഏകീകരിക്കുന്നതിനായി രാജ്യത്തുടനീളം എല്ലാ ജില്ലാ മജിസ്‌ട്രേറ്റ്മാർക്കും സുപ്രീം കോടതി നിർദ്ദേശം നൽകി. ഇതിനായി എസ്.ജെ.പി.യു വിന്റെയും എൻജിഓ കളുടെയും മറ്റു സന്നദ്ധ സംഘടനകൾകളുടെയും സഹായം തേടാനും കോടതി നിഷ്കർഷിച്ചു.

Spread the love
English Summary: Supreme court intervention on children on streets

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick