Categories
latest news

അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല ; പുതിയ കേന്ദ്ര നിർദേശം പുറത്തിറങ്ങി, പ്രധാന നിർദേശങ്ങൾ ഇങ്ങനെ…

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ആൻറിവൈറലുകളോ മോണോക്ലോണൽ ആന്റിബോഡികളോ നൽകാൻ പാടില്ല.

Spread the love

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കുട്ടികൾക്കുള്ള പുതിയ കോവിഡ് മാർഗനിർദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ലെന്ന് പുതുക്കിയ മാർഗ നിർദേശത്തിൽ പറയുന്നു.ആറുമുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് അനുയോജ്യമായ മാസ്കുകൾ ഉപയോഗിക്കാം, എന്നാൽ 12 വയസും അതിന് മുകളിലുമുള്ള കുട്ടികൾ നിർബന്ധമായും മാസ്ക് ധരിക്കണം.

thepoliticaleditor

കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം. കൂടാതെ പോഷകാഹാരം, കൗൺസിലിംഗ് എന്നിവയും കൃത്യമായി ലഭ്യമാക്കണം.

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ആൻറിവൈറലുകളോ മോണോക്ലോണൽ ആന്റിബോഡികളോ നൽകാൻ പാടില്ലെന്നും മാർഗനിർദേശം വ്യക്തമാക്കുന്നു.

ഗുരുതരമായ കേസുകളിൽ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുണ്ടെങ്കിലും കോവിഡ് ബാധിച്ച്, മൂന്ന് മുതൽ അഞ്ചു ദിവസം വരെ സ്റ്റിറോയിഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണം.

കോവിഡ് ചികിത്സക്കായി ആശുപത്രിയിലായിരിക്കെയോ ആശുപത്രി വിട്ടതിന് ശേഷമോ അവയവ തകരാറുകൾ സംഭവിക്കുന്ന കുട്ടികൾക്ക്, വേണ്ട പരിചരണം കൊടുക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നുണ്ട്.

Spread the love
English Summary: New Covid guidelines for children

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick