Categories
kerala

സി.പി.എം. സമ്മേളനങ്ങള്‍ വെട്ടിച്ചുരുക്കുന്നു…കാസര്‍ഗോഡ്‌ ഇന്ന്‌ രാത്രി തന്നെ അവസാനിപ്പിക്കും

ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന്‌ സി.പി.എം. സമ്മളനങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പാര്‍ടി തീരുമാനം. കാസര്‍ഗോഡ്‌ ജില്ലയില്‍ മറ്റന്നാള്‍ വരെ നടത്തേണ്ടിയിരുന്ന ജില്ലാ സമ്മേളനം ഇന്ന്‌ രാത്രി തന്നെ അവസാനിപ്പിക്കാനും തൃശ്ശൂര്‍ ജില്ലാ സമ്മേളനം നാളെ വൈകീട്ട്‌ അവസാനിപ്പിക്കാനുമാണ്‌ പാര്‍ടി തീരുമാനിച്ചിരിക്കുന്നത്‌ എന്നാണ്‌ സൂചന.

അതേസമയം ഹൈക്കോടതി ഉത്തരവ്‌ കാസര്‍ഗോഡേക്ക്‌ മാത്രമാണ്‌ ബാധകം എന്നാണ്‌ സി.പി.എം. നേതാക്കള്‍ അഭിപ്രായപ്പെട്ടത്‌. അതിനാല്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം നാളെയും തുടരും. മറ്റന്നാള്‍ സര്‍ക്കാര്‍ തന്നെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മറ്റന്നാളേക്ക്‌ ഒരു സമ്മേളനവും നീട്ടില്ലെന്ന്‌ ഇന്നലെ തന്നെ പാര്‍ടി തീരുമാനിച്ചിരുന്നു.

thepoliticaleditor

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നടത്തപ്പെടുന്നു എന്ന ആരോപണത്തിനിടയാക്കിയ സിപിഎം കാസർകോട് ജില്ലാ സമ്മേളനം നിർത്തിവെക്കാൻ തീരുമാനമായി. സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ രാത്രി മാധ്യമങ്ങളെ കാണും. രാത്രി പത്തിന് സമ്മേളനം അവസാനിക്കും.

മറ്റന്നാൾ വരെ നടക്കേണ്ടിയിരുന്ന സമ്മേളനം നാളെ വൈകിട്ടോടെ അവസാനിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. ഇതിനിടെ സമ്മേളനത്തിനെതിരെ ഹൈക്കോടതി വിലക്ക് വന്നതോടെ ഇന്നു തന്നെ അവസാനിപ്പിക്കാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്.

കാസര്‍ഗോഡ്‌ ജില്ലാ കളക്ടര്‍ ഇന്നലെ ആദ്യം യോഗങ്ങള്‍ തടഞ്ഞ്‌ ഉത്തരവിറക്കുകയും ഉടനെ അത്‌ റദ്ദാക്കുകയും ചെയ്‌തത്‌ ചോദ്യം ചെയ്‌ത്‌ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്‌ത പൊതു താല്‍പര്യ ഹര്‍ജിയില്‍ കോടതി 50 പേരില്‍ കൂടുതലുള്ള യോഗങ്ങള്‍ വിലക്കി ഉത്തരവിട്ടിരുന്നു.

കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്

സിപിഎം കാസർകോട്ജില്ലാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങാനിക്കെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ഉത്തരവ് പിന്‍വലിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഉത്തരവ് വിവാദമായതിന് പിന്നാലെ കാസര്‍കോട് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അവധിയില്‍ പ്രവേശിച്ചു.

ശനിയാഴ്ച മുതല്‍ ഫെബ്രുവരി ഒന്ന് വരെയാണ് അവധി എടുത്തിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അവധിയില്‍ പോകുന്നതെന്നാണ് വിശദീകരണം. പകരം എഡിഎമ്മനാണ് ചുമതല.

Spread the love
English Summary: cpm cut shorts its conferances

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick