Categories
kerala

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ‘വിവാദ പരസ്യം’ മന്ത്രി ഇടപെട്ട് റദ്ദാക്കി.

ഗുരുവായൂര്‍ ഉല്‍സവത്തിന്റെ ഭാഗമായി ദേവസ്വം പുറത്തിറക്കിയ, പാചകവൃത്തിക്ക് ബ്രാഹ്‌മണരെ ആവശ്യമുണ്ട് എന്ന പരസ്യം വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രി രാധാകൃഷ്ണന്‍ ഇടപെട്ട് റദ്ദാക്കി.

ദേശപ്പകര്‍ചയ്ക്കും പ്രസാദ ഊട്ടിനുമുള്ള ടെന്‍ഡര്‍ ക്ഷണിച്ചുള്ള നോട്ടീസിലെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്.’പാചകവൃത്തിക്ക് വരുന്ന ദേഹണ്ഡക്കാരനും സഹായികളും ബ്രാഹ്‌മണരായിരിക്കണം’ എന്ന വ്യവസ്ഥയാണ് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയത്. നോട്ടീസ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സാംസ്‌കാരിക പ്രവര്‍ത്തകരടക്കമുള്ളവര്‍ നടപടിക്കെതിരേ രംഗത്തു വന്നിരുന്നു. പിന്നാലെയാണ് മന്ത്രി ഇടപെട്ട് ടെന്‍ഡര്‍ പിന്‍വലിച്ചത്.
മുന്‍കാലങ്ങളിലെ ക്വട്ടേഷന്‍ നോട്ടീസ് അതേപടി വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നെന്നും വിവാദ പരാമര്‍ശം ശ്രദ്ധയില്‍പെട്ട ഉടനെ പിന്‍വലിക്കാന്‍ കരശന നിര്‍ദേശം നല്‍കി എന്നും മന്ത്രി രാധാകൃഷ്ണന്‍ അറിയിച്ചു.

thepoliticaleditor
Spread the love
English Summary: MINISTER ORDERS TO DECLINE GURUVAYOOR DEWASWAMS'S CONTROVERSIAL NOTICE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick