Categories
kerala

50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് ഹൈക്കോടതി വിലക്ക്…

കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക.

Spread the love

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊതുയോഗങ്ങൾ നടത്തുന്നതിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ. 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പൊതുയോഗങ്ങൾ കേരള ഹൈക്കോടതി വിലക്കി.

കോവി‍ഡ് നിയന്ത്രണങ്ങൾ പിൻവലിച്ച കാസർകോഡ് ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്തുളള ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

thepoliticaleditor

രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്ന് കോടതി ചോദിച്ചു. നിലവിലെ മാനദണ്ഡം യുക്തിസഹമാണോയെന്നും റിപ്പബ്ലിക്ക് ദിനാചരണത്തിന് 50 പേരെ മാത്രമല്ലേ അനുവദിച്ചതെന്നും കോടതി ചോദിച്ചു. കാസർകോഡ് ജില്ലയിൽ 36 ശതമാനമാണ് ആശുപത്രിയിൽ ഉള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.

കാസർകോഡ് ജില്ലയിൽ ഒരാഴ്ചത്തേക്കാണ് ഉത്തരവ് ബാധകമാവുക. സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും ഡിവിഷൻ ബെഞ്ച് കുറ്റപ്പെടുത്തി.

Spread the love
English Summary: Kerala high court abandons all conferences containing more than fifty members

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick