Categories
latest news

പ്രവചനം ശരിയാകുന്നുവോ …ഇന്ത്യ ജനുവരിയിൽ കൊവിഡ് മൂന്നാം തരംഗത്തിലേക്കോ…? ഒറ്റ ദിവസം കാൽ ലക്ഷം രോഗികൾ, 406 മരണം

2021-ന്റെ അവസാന ദിവസം രാജ്യത്ത് ഉണ്ടായത് 22,775 കൊവിഡ് കേസുകൾ. അണുബാധ മൂലം 406 മരണങ്ങൾ സംഭവിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കൊവിഡ് കേസുകളിൽ 36 ശതമാനം വർധന രേഖപ്പെടുത്തി.

നിലവിൽ രാജ്യത്ത് സജീവമായ കേസുകളുടെ എണ്ണം 1.04 ലക്ഷമാണ്. കഴിഞ്ഞ നാല് ദിവസമായി രാജ്യത്ത് കൊവിഡ്ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ വർധനവാണ് ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച 6,242 പുതിയ കേസുകളാണ് രാജ്യത്ത് കണ്ടെത്തിയത്. കേസുകൾ വെള്ളിയാഴ്ച 3.6 മടങ്ങ് വർദ്ധിച്ചു.

thepoliticaleditor

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സംസ്ഥാനത്ത് മൂന്നാം തരംഗമെത്തിയെന്ന് സമ്മതിച്ചു. സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഇതുവരെ 1,502 ഒമിക്രോൺ കേസുകൾ കണ്ടെത്തി. ഈ വർഷത്തിന്റെ അവസാന ദിവസം തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ 74 ഒമിക്രോൺ കണ്ടെത്തിയത്. 31 പുതിയ കേസുകളുമായി ഡൽഹി രണ്ടാമതെത്തിയിരിക്കുന്നു..

മഹാരാഷ്ട്രയിലെ 10 മന്ത്രിമാർക്കും 20 എംഎൽഎമാർക്കും കൊറോണ പോസിറ്റീവായി. സംസ്ഥാനത്ത് കേസുകൾ വർധിച്ചാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,067 പോസിറ്റീവ് കേസുകൾ ഉണ്ടായി . 8 പേർ മരിച്ചു, 1,766 പേർ സുഖം പ്രാപിച്ചു. പുതിയ രോഗബാധിതരിൽ 5631 പേർ മുംബൈയിലാണ് . വ്യാഴാഴ്ച കണ്ടെത്തിയ 3671 പോസിറ്റീവ് കേസുകളുടെ ഇരട്ടിയാണ് ഇത്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 34 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

കേരളത്തിൽ വെള്ളിയാഴ്ച 2676 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2742 പേർ സുഖം പ്രാപിക്കുകയും 353 പേർ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 52.47 ലക്ഷം പേർ രോഗബാധിതരായി. ഇതിൽ 51.79 ലക്ഷം പേർ രോഗമുക്തി നേടിയപ്പോൾ 47,794 പേർ മരിച്ചു. 20,106 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

Spread the love
English Summary: is india moving to the third wave of covid ?

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick