• Home
  • kerala
  • മീഡിയ വൺ വിലക്ക് : ഉത്തരവ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞു… സംപ്രേഷണം പുനരാരംഭിച്ചു

മീഡിയ വൺ വിലക്ക് : ഉത്തരവ് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് തടഞ്ഞു… സംപ്രേഷണം പുനരാരംഭിച്ചു

മീഡിയവൺ ചാനലിന്‍റെ പ്രവർത്തനം തടഞ്ഞ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കുന്നത് രണ്ട്​ ദിവസത്തേക്ക് ഹൈക്കോടതി മരവിപ്പിച്ചു. ഇത്​ സംബന്ധിച്ച്​ കേന്ദ്ര സർക്കാറിനോട്​ കോടതി വിശദീകരണം തേടി.ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും.

അതേ സമയം, മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്ര സർക്കാരിന്റെ ഭാഗമായാണ് മീഡിയവൺ ചാനലിന്‍റെ സംപ്രേഷണം നിർത്തി വച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്നും സിപിഎം പറഞ്ഞു.

സുരക്ഷാ കാരണം പറഞ്ഞാണ്‌ മീഡിയ വൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞത്. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
രണ്ട് വർഷം മുമ്പും സമാന രീതിയിൽ മീഡിയ വണ്‍, ഏഷ്യാനെറ്റ്‌ എന്നീ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ സംഭവം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *