• Home
  • kerala
  • ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു

ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു

തൃശ്ശൂരിലെ പ്രമുഖ നാടന്‍ കലാ ഗവേഷകനും അധ്യാപകനുമായിരുന്ന ഡോ.സി.ആര്‍. രാജഗോപാലന്‍ അന്തരിച്ചു. കേരള വര്‍മ്മ കോളേജ്‌ മലയാളം അധ്യാപകനും തൃശ്ശൂര്‍ നാട്ടറിവ്‌ പഠന കേന്ദ്രം ഡയറക്ടറുമായിരുന്നു. ഏറെ നാളായി ആരോഗ്യപരമായ അവശതയില്‍ കടപ്പിലായിരുന്ന രാജഗോപാലന്‌ കൊവിഡ്‌ ബാധിച്ചതിനെ തുടര്‍ന്നാണ്‌ വിയോഗം ഉണ്ടായത്‌.
തൃശ്ശൂര്‍ കണിമംഗലം സ്വദേശിയായ രാജഗോപാലന്‍ പിന്നീട്‌ അരണാട്ടുകരയിലാണ്‌ സ്ഥിര താമസമാക്കിയത്‌. ഫോക്‌ ലോര്‍ അക്കാദമി അവാര്‍ഡ്‌ ജേതാവാണ്‌.
നാട്ടറിവുകള്‍ സമാഹരിക്കുന്നതിലും നാട്ടു സംസ്‌കൃതിയുമായി ബന്ധപ്പെട്ട പഠനഗവേഷണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും 1990-കളില്‍ രാജഗോപാലന്‍ നടത്തിയ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. ഡി.സി.ബുക്‌സ്‌ പുറത്തിറക്കിയ നാട്ടറിവു പുസ്‌തകപരമ്പരയുടെ ജനറല്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഫോക്‌ ലോര്‍ സംബന്ധമായ നിരവധി പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്‌. വിദേശരാജ്യങ്ങളില്‍ കേരളീയ നാട്ടറിവുകള്‍ സംബന്ധിച്ച്‌ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *