• Home
  • kerala
  • ദിലീപ് ആറ് ഫോണുകൾ കോടതിക്ക് കൈമാറി, ഒരു ഫോണ്‍ കൂടിയുണ്ട്‌…അത്‌ ഒളിവിലാണിപ്പോഴുമെന്ന്‌ പൊലീസ്‌

ദിലീപ് ആറ് ഫോണുകൾ കോടതിക്ക് കൈമാറി, ഒരു ഫോണ്‍ കൂടിയുണ്ട്‌…അത്‌ ഒളിവിലാണിപ്പോഴുമെന്ന്‌ പൊലീസ്‌

പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന മൊബൈൽ ഫോണുകൾ നടൻ ദിലീപ് ഹൈക്കോടിയിൽ സമർപ്പിച്ചു. ഹൈക്കോടതി റജിസ്ട്രാർ ജനറലിനു മുദ്രവച്ച കവറിലാണ് ഫോണുകൾ കൈമാറിയത്. മുംബൈയിൽ പരിശോധനയ്ക്കയച്ചതായി ദിലീപ് അറിയിച്ച 2 ഫോണുകൾ ഇന്നു പുലർച്ചെ കൊച്ചിയിലെത്തിച്ചു. ഇവയടക്കം 6 ഫോണുകളാണ് കൈമാറിയത്. ഇന്നു രാവിലെ 10.15നു മുൻപു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

കൈമാറിയതിനപ്പുറം ഒരു ഫോണ്‍ കൂടിയുണ്ട്‌…അത്‌ ഒളിവിലാണിപ്പോഴുമെന്ന്‌ പൊലീസ്‌

ദിലീപ്‌ ഹൈക്കോടതിയിലേക്ക്‌ കൈമാറാതെ ഒരു ഫോണ്‍ കൂടിയുണ്ടെന്നും അതിലെ വിവരങ്ങളാണ്‌ ഏറ്റവും നിര്‍ണായകമെന്നും ക്രൈംബ്രാഞ്ച്‌ പറയുന്നു. ഈ ഫോണിന്റെ ഐ.എം.ഇ.ഐ. നമ്പര്‍ ഉള്‍പ്പെടെ പൊലീസ്‌ ശേഖരിച്ച്‌ ഹൈക്കോടതിക്ക്‌ കൈമാറും. ഒളിപ്പിച്ചതായി ആരോപിക്കുന്ന ഫോൺ ദിലീപ് ഉപയോഗിച്ചതിന്റെ ഫോൺ വിളി രേഖകളും (സിഡിആർ) അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. എവിടെ നിന്നാണു ഫോൺ വാങ്ങിയതെന്നു കണ്ടെത്തിയതായും സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *