• Home
  • kerala
  • പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ചു

പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ചു

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് പോലീസ് തിരികെയെത്തിച്ച പെണ്‍കുട്ടികളിലൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ച് മരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ച കുട്ടികളെ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തിരിച്ചെത്തിച്ചത്. എന്നാല്‍ അവിടെ തുടരാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ കുട്ടികളിലൊരാള്‍ ജനല്‍ചില്ല് തകര്‍ത്ത് കൈഞരമ്പ് മുറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *