• Home
  • latest news
  • ഗാന്ധിജിയെ വെടിവെച്ചു കൊന്നത്‌ ഹിന്ദുത്വവാദിയെന്ന്‌ ആവര്‍ത്തിച്ച്‌ രാഹുലിന്റെ ട്വീറ്റ്‌…മാനനഷ്ടക്കേസിലെ വാദം ഫിബ്രവരിയില്‍ തുടങ്ങാനിരിക്കെ

ഗാന്ധിജിയെ വെടിവെച്ചു കൊന്നത്‌ ഹിന്ദുത്വവാദിയെന്ന്‌ ആവര്‍ത്തിച്ച്‌ രാഹുലിന്റെ ട്വീറ്റ്‌…മാനനഷ്ടക്കേസിലെ വാദം ഫിബ്രവരിയില്‍ തുടങ്ങാനിരിക്കെ

മഹാത്മാഗാന്ധിയുടെ 74-ാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് വീണ്ടും ചർച്ചയാകുന്നു. “ഒരു ഹിന്ദുത്വവാദി ഗാന്ധിജിയെ വെടിവച്ചു. ഗാന്ധിജി ഇനിയില്ലെന്ന് എല്ലാ ഹിന്ദുത്വവാദികൾക്കും തോന്നുന്നു. എവിടെ സത്യമുണ്ടോ അവിടെ ബാപ്പു ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്.” എന്നാണ് രാഹുലിന്റെ ട്വീറ്റ്. ഗാന്ധിയെ ആര്‍.എസ്‌.എസ്‌ ആണെന്ന ആരോപണം രാഹുല്‍ ഗാന്ധി നേരത്തെ ഉയര്‍ത്തിയത്‌ വിവാദമായിരുന്നു.

അതേസമയം, ഗാന്ധിയുടെ കൊലയ്‌ക്കു പിന്നില്‍ ആര്‍.എസ്‌.എസ്‌. ആണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിനെതിരെയുള്ള മാനനഷ്ടക്കേസിന്റെ വാദം ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിക്കുകയാണ്. വിധി വരുന്നത് വരെ ദിവസവും വാദം കേൾക്കും. 2014ൽ താനെ ജില്ലാ കോടതിയിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവർത്തകനായ രാജേഷ് കുന്റെയാണ് കേസ് ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *