ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ്, ബിജെപി എംപി റീത്ത ബഹുഗുണ ജോഷിയുടെ മകൻ മായങ്ക് ജോഷി സമാജ്‌വാദി പാർട്ടിയിൽ ചേരാൻ സാധ്യത. ലഖ്‌നൗ കന്റോൺമെന്റ് സീറ്റിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണിത്. മായങ്ക് ജോഷി മാത്രമല്ല, അദ്ദേഹത്തിന്റെ അമ്മയും ബിജെപി എംപിയുമായ റീത്ത ബഹുഗുണ ജോഷിയും പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നതായി സമാജ്‌വാദി പാർട്ടി (എസ്‌പി) വക്താവ് ഫക്രുൾ ചന്ദിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.
“റീത്ത ജിയും അഖിലേഷ് ജിയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു, റീത്ത ജിയും മകനും ഉടൻ എസ്പിയിൽ ചേരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു–ഫക്രുൾ ചന്ദ്പറഞ്ഞു. ആവശ്യമെങ്കിൽ മകനുവേണ്ടി പാർലമെന്റ് അംഗത്വം രാജിവയ്ക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞതായി റിപ്പോർട്ടുണ്ട്.













