കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ബി.എസ്.യെദിയൂരപ്പയുടെ മൂത്ത മകളുടെ മകള്‍ ഡോ. സൗന്ദര്യയെ(30) ബംഗലൂരു വസന്ത്‌നഗറിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്ന് നിഗമനം. കിടപ്പു മുറിയിലെ സീലിങ് ഫാനിലായിരുന്നു തൂങ്ങിമരിച്ചത്. ഭര്‍ത്താവ് ഡോ.നീരജ് വീട്ടിലുണ്ടായിരുന്നില്ല. മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ നീരജിനെ വിവരമറിയിച്ച ശേഷം വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഡോ. സൗന്ദര്യയും ഭര്‍ത്താവ് ഡോ.നീരജും ജോലി ചെയ്യുന്നത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.













