• Home
  • kerala
  • മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസ് ; യുഎഇ കോണ്‍സുലേറ്റ് ജനറലിനും, അറ്റാഷെയ്ക്കും നോട്ടീസ് നൽകും

മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസ് ; യുഎഇ കോണ്‍സുലേറ്റ് ജനറലിനും, അറ്റാഷെയ്ക്കും നോട്ടീസ് നൽകും

നയതന്ത്ര ചാനല്‍ വഴി മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസില്‍
യുഎഇ കോണ്‍സുലേറ്റ് ജനറല്‍, അറ്റാഷെ എന്നിവര്‍ക്ക് നോട്ടീസ് നല്‍കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി.

നയതന്ത്ര പരിരക്ഷയുള്ള കോണ്‍സുലേറ്റ് ജനറലും അറ്റാഷെയും കേസില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് കസ്റ്റംസ് കേന്ദ്രത്തോട് അനുമതി തേടിയത്.

നയതന്ത്ര ചാനല്‍ വഴി സാധനങ്ങള്‍ കടത്തിയതിന് രണ്ട് കേസുകളാണ് കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. നയതന്ത്ര ചാനല്‍ വഴി സാധനങ്ങള്‍ വിതരണം ചെയ്യുന്നത് നിയവിരുദ്ധമാണെന്ന് കണ്ടെത്തിയായിരുന്നു കേസ്.
വിമാനത്താവളത്തിലെ നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്ത കേസും ഡോളര്‍ കടത്ത് കേസും രജിസ്റ്റര്‍ ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീലിനെയും പ്രോട്ടോക്കോള്‍ ഓഫീസറെയും നിരവധി തവണ കസ്റ്റംസും എന്‍ഐഎയും ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *