2019-2020 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ഏറ്റവും സമ്പന്നമായ രാഷ്ട്രീയ പാര്‍ട്ടി ബിജെപിയാണെന്ന് റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി ബിജെപിക്കുണ്ടെന്ന് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ് (എ.ഡി.ആര്‍) പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. സമ്പത്തില്‍ രണ്ടാം സ്ഥാനത്ത് ബിഎസ്പിയാണ്. 698.33 കോടിയാണ് പാര്‍ട്ടിയുടെ ആസ്തി. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിനാകട്ടെ 588.16 കോടിയുടെ ആസ്തിയാണുള്ളത്.













