• Home
  • latest news
  • രാജ് ബബ്ബാര്‍ എസ്പിയിലേക്ക് തിരിച്ചു പോയി…യുപി കോണ്‍ഗ്രസില്‍ നേതാക്കള്‍ സ്ഥലം വിടുന്നത് എന്ത് കൊണ്ട് ??

രാജ് ബബ്ബാര്‍ എസ്പിയിലേക്ക് തിരിച്ചു പോയി…യുപി കോണ്‍ഗ്രസില്‍ നേതാക്കള്‍ സ്ഥലം വിടുന്നത് എന്ത് കൊണ്ട് ??

തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞു പോക്ക് തുടര്‍ക്കഥയാകുന്നു.
യുപിയില്‍ കോണ്‍ഗ്രസ്സിന് കനത്ത പ്രഹരം നല്‍കിക്കൊണ്ട് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് വിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ അംഗമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷനും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താര പ്രചാരകനുമായിരുന്നു രാജ് ബബ്ബാര്‍.
ഇതോടെ കോണ്‍ഗ്രസ് വിട്ടു പോകുന്ന രണ്ടാമത്തെ താര പ്രചാരകനാണ് രാജ് ബബ്ബാര്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ആര്‍പിഎന്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപി യില്‍ ചേര്‍ന്നത് രണ്ട് ദിവസം മുമ്പാണ്. 30 അംഗ താര പ്രാചരകരായിരുന്നു കോണ്‍ഗ്രസ് പട്ടികയില്‍ ഉണ്ടായിരുന്നത്. കര്‍ണാടകയിലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സിഎം ഇബ്രാഹിം പാര്‍ട്ടി വിട്ടതായി അറിയിച്ചിട്ടുണ്ട്.

ഈ രണ്ടുപേരെ കൊണ്ടവസാനിക്കുന്നില്ല യുപിയില്‍ കോണ്‍ഗ്രസ് വിട്ടവരുടെ കണക്ക്. യുപിയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ രാംപ്പുരിലെ സുവാര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായിരുന്ന ഹൈദര്‍ അലി ഖാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ബിജെപിയുടെ ഘടക കക്ഷിയായ അപ്‌നാ ദളില്‍ ചേര്‍ന്നത്. ഇയാള്‍ ഇതേ മണ്ഡലത്തില്‍ തന്നെ അപ്‌നാ ദള്‍ സ്ഥാനാര്‍ഥിയായി. സമാന രീതിയില്‍ ബറെയ്‌ലി കാന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന സുപ്രിയ അറോണ്‍ അതേ മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ഥിയായി.


കര്‍ണാടകയിലെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന സിഎം ഇബ്രാഹിം ഇന്ന് പാര്‍ട്ടി വിട്ടതായി അറിയിച്ചത് ഇന്നാണ്. തന്നെ പ്രതിപക്ഷ നേതാവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. ബി.കെ ഹരിപ്രസാദിനെയാണ് കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവായി നിയമിച്ചത്.

സിഎം ഇബ്രാഹിം

ഒരു വശത്ത് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യുപിയില്‍ ഒരു തിരിച്ചുവരവ് ആസൂത്രണം ചെയ്യുമ്പോള്‍ അവയെല്ലാം നിഷ്പ്രഭമാക്കുകയാണ് മറുവശത്തെ കൊഴിഞ്ഞുപോക്ക്. ഇനിയും ഈ കൊഴിഞ്ഞ് പോക്ക് തുടര്‍ന്നാല്‍ രാജ്യ തലത്തില്‍ തന്നെ കോണ്‍ഗ്രസിന് അത് ക്ഷീണമായിരിക്കുമെന്നത് തീര്‍ച്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *