• Home
  • kerala
  • ആലുവയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി..

ആലുവയിൽ ചരക്ക് ട്രെയിൻ പാളം തെറ്റി..

ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി.ഇന്നലെ രാത്രി 10.20 ഓടെ ആയിരുന്നു സംഭവം.ആളപായമില്ല. തൃശൂർ ഭാഗത്ത് നിന്ന് ആലുവ ഗുഡ്സ് ഷെഡിലേക്ക് വന്ന ട്രെയിനാണ് പാളം മാറുന്നതിനിടയിൽ പാളം തെറ്റിയത്. റെയിൽവെ ലൈനിൽ പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറവെ ആയിരുന്നു അപകടം. ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *