കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ കൊച്ചുമകള്‍ ഡോ. സൗന്ദര്യ വീട്ടിനകത്ത് തൂങ്ങിമരിച്ചതിനു പിന്നില്‍ അവര്‍ കുറേ നാളായി അനുഭവിക്കുന്ന വിഷാദ രോഗമാണെന്നാണ് പ്രാഥമിക നിഗമനം. ഗര്‍ഭധാരണത്തിനു ശേഷമുള്ള വിഷാദരോഗത്തിന് ഇരയായിരുന്നു അവര്‍.
30കാരിയായ സൗന്ദര്യയ്ക്ക് 4 മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയുണ്ട്. രാവിലെ എട്ട് മണിക്ക് ഭര്‍ത്താവ് ഡോ. നീരജ് ജോലിക്ക് പോയതിന് ശേഷം 10 മണിയോടെയാണ് സൗന്ദര്യ തൂങ്ങിമരിച്ചത് എന്നാണ് നിഗമനം . വീട്ടുജോലിക്കാരി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മുറിയുടെ വാതില്‍ തുറക്കാത്തതിനാല്‍ നീരജിനെ വിവരമറിയിച്ച ശേഷം വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. വസന്ത് നഗറിലെ മൗണ്ട് കാര്‍മല്‍ കോളേജില്‍ താമസിച്ചിരുന്ന സൗന്ദര്യ രാമയ്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു. അതേ ആശുപത്രിയിലാണ് ഭര്‍ത്താവ് ഡോ.നീരജും ജോലി ചെയ്യുന്നത













