• Home
  • kerala
  • കോഴിക്കോട്‌ നിന്നും ഒളിച്ചോടിയ ആറ്‌ പെണ്‍കുട്ടികളെയും പിടികിട്ടി, നാലുപേര്‍ മലപ്പുറത്ത്‌ തിരിച്ചെത്തി…രണ്ട്‌ മലയാളി യുവാക്കളും കസ്‌റ്റഡിയില്‍?

കോഴിക്കോട്‌ നിന്നും ഒളിച്ചോടിയ ആറ്‌ പെണ്‍കുട്ടികളെയും പിടികിട്ടി, നാലുപേര്‍ മലപ്പുറത്ത്‌ തിരിച്ചെത്തി…രണ്ട്‌ മലയാളി യുവാക്കളും കസ്‌റ്റഡിയില്‍?

കോഴിക്കോട്‌ വെള്ളിമാടു കുന്ന്‌ ചില്‍ഡ്രന്‍സ്‌ ഹോമില്‍ നിന്നും ഒളിച്ചോടിയ ആറ്‌ പെണ്‍കുട്ടികളെയും പിടികിട്ടി. പെണ്‍കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്ന മലയാളികളായ രണ്ട്‌ യുവാക്കളും പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ്‌ വിവരം. ഇവരെ ട്രെയിനില്‍ നിന്നും പരിചയപ്പെട്ടതാണെന്നാണത്രേ പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്‌. എല്ലാവരെയും ഇന്ന്‌ വൈകീട്ടോടെ കോഴിക്കോട്ടേക്ക്‌ എത്തിക്കുമെന്നും അറിയുന്നു.

കോഴിക്കോട് ജില്ലക്കാരായ 15 നും 18 നും മധ്യേ പ്രായമുള്ള ആറ് പേരായിരുന്നു റിപ്പബ്ളിക് ദിനാഘോഷം കഴിഞ്ഞതിന് പിന്നാലെ ബാലികാ മന്ദിരത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ ബംഗലുരുവില്‍ ആറു പേരെയും കണ്ടെത്തിയിരുന്നെങ്കിലും അഞ്ചുപേര്‍ രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവരില്‍ നാലുപേര്‍ ഐലന്‍ഡ്‌ എക്‌സപ്രസില്‍ കയറി കേരളത്തിലേക്ക്‌ പുറപ്പെടുകയും പാലക്കാട്ടിറങ്ങി ബസ്സില്‍ മലപ്പുറത്തെ എടക്കരയിലുള്ള സുഹൃത്തിന്റെ അടുത്തേക്ക്‌ എത്തുകയും ചെയ്‌തു എന്നാണ്‌ പൊലീസ്‌ അറിയിക്കുന്നത്‌. ഒരു കുട്ടിയെ ഇന്നലെ ബംഗലുരു മഡിവാളയില്‍ ഹോട്ടല്‍ മുറിയെടുക്കാന്‍ ശ്രമിക്കവേ അവിടെ നിന്നും കണ്ടെത്തി പൊലീസ്‌ കൂടെ കൂട്ടിയിരുന്നു. മറ്റൊരാളെ മൈസൂരിനടുത്ത്‌ മാണ്ഡ്യയില്‍ നിന്ന്‌ ഇന്ന്‌ രാവിലെയും കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *