കേരളത്തിലെ മുതിര്‍ന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഇ. സോമനാഥ് അപകടത്തില്‍ തലയ്‌ക്ക് ക്ഷതമേറ്റ് ഗുരുതരാവസ്ഥയില്‍. ഇദ്ദേഹം ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്നലെ വീട്ടിലെ കോണിപ്പടിയില്‍ നിന്നും വീണിരുന്നു. എന്നാല്‍ പരിക്കൊന്നും കാര്യമായി ഉണ്ടായിരുന്നില്ല എന്നതിനാല്‍ രാത്രിയില്‍ ഉറങ്ങാന്‍ പോകുകയും ചെയ്‌തു. എന്നാല്‍ പിന്നീട് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മസ്‌തിഷ്‌കാഘാതം സംഭവിച്ചു എന്നാണ് കരുതപ്പെടുന്നത്. അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സോമനാഥിന്റെ ആരോഗ്യനില ആശങ്കാകുലമാണ്.













