• Home
  • kerala
  • കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയതായി സൂചന ; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്..

കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയതായി സൂചന ; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്..

കോഴിക്കോട് വെള്ളിമാടുകുന്നിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ആറ് പെൺകുട്ടികൾ ബെംഗളൂരുവിൽ എത്തിയതായി സൂചന. ഇവർക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. അന്വേഷണസംഘം വ്യാഴാഴ്ച തന്നെ ബെംഗളൂരുവിലേക്ക് തിരിക്കുമെന്നാണ് വിവരം.

അതേസമയം, കുട്ടികളെ കാണാതായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം ബബിത ചിൽഡ്രൻസ് ഹോമിലെത്തി വിവരങ്ങൾ ശേഖരിച്ചു.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പിന്നാലെയാണ് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായത്. ആഘോഷങ്ങൾക്ക് ശേഷം കുട്ടികൾ അടുക്കളഭാഗം വഴി കോണിവെച്ച് താഴേക്ക് ഇറങ്ങി, പുറത്തേക്ക് കടന്നതായാണ് നിഗമനം. സംഭവത്തിൽ ബുധനാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് ചേവായൂർ പോലീസിൽ പരാതി ലഭിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ ഒരുമിച്ച് റോഡിലൂടെ നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.പെൺകുട്ടികൾ മുൻകൂട്ടി ആസൂത്രണം ചെയ്ത് ചിൽഡ്രൻസ് ഹോമിൽനിന്ന് രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *