• Home
  • kerala
  • കുറ്റക്കാർ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ; ദേശീയ പതാക വിവാദത്തിൽ റിപ്പോർട്ട്‌

കുറ്റക്കാർ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ; ദേശീയ പതാക വിവാദത്തിൽ റിപ്പോർട്ട്‌

കാസർകോഡ് റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിൽ വീഴ്ച സംഭവിച്ചത് രണ്ട് പോലീസുകാർക്കെന്ന് അന്വേഷണ റിപ്പോർട്ട്. എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ നാരായണൻ, സിവിൽ പോലീസ് ഓഫീസർ ബിജുമോൻ എന്നിവരാണ് വീഴ്ച വരുത്തിയതെന്നാണ് കണ്ടെത്തൽ.

ഐ.ജിക്കും, എ.ഡി.എം ലാൻഡ് റവന്യൂ കമ്മീഷണർക്കും ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് കൈമാറി.ഐ.ജിക്ക് നൽകിയ റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് പരാമർശമുള്ളതായാണ് വിവരം. വീഴ്ച വരുത്തിയവർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

കാസർകോഡ് നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലാണ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദേശീയ പതാക തലകീഴായി ഉയർത്തിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സല്യൂട്ടും ചെയ്തു. പിന്നാലെ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് വീഴ്ച പറ്റിയെന്ന് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *