• Home
  • latest news
  • തിരഞ്ഞെടുപ്പ്‌ പ്രചാരണം മുറുകുമ്പോള്‍ യു.പി.യില്‍ കള്ളപ്പണം പിടുത്തവും തകൃതി…

തിരഞ്ഞെടുപ്പ്‌ പ്രചാരണം മുറുകുമ്പോള്‍ യു.പി.യില്‍ കള്ളപ്പണം പിടുത്തവും തകൃതി…

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നോയിഡയിലെ ബിസിനസുകാരനിൽ നിന്ന് 21 ലക്ഷം രൂപയിലധികം വരുന്ന കണക്കിൽ പെടാത്ത പണം പോലീസ് പിടിച്ചെടുത്തതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഇതുവരെ 1.50 കോടിയിലധികം രൂപയുടെ കണക്കിൽപ്പെടാത്ത പണം കഴിഞ്ഞ ദിവസങ്ങളിൽ നോയിഡയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് . ഫെബ്രുവരി 10നാണ് നിയമസഭാ തിരഞ്ഞെടുപ്പ്.

നോയിഡയിലെ സെക്ടർ 19ൽ താമസിക്കുന്ന രോഹിത് അവാന എന്ന വ്യക്തി ഓടിച്ച പോർഷെ കാറിൽ നിന്ന് 21 ലക്ഷം രൂപ കണ്ടെടുത്തു എന്നാണ് റിപ്പോർട്ട്. യുപി രജിസ്‌ട്രേഷൻ നമ്പറുള്ള കാറായിരുന്നുവെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ രജനീഷ് വർമ ​​പിടിഐയോട് പറഞ്ഞു.

താൻ ഒരു പെട്രോൾ പമ്പ് നടത്തുകയാണെന്നും കഴിഞ്ഞ മൂന്ന്നാല് ദിവസത്തെ കളക്ഷൻ പണവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും അവാന പറഞ്ഞു. പക്ഷെ, ഈ വാദത്തെ സാധൂകരിക്കുന്ന ഒരു രേഖയും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *