• Home
  • latest news
  • കോടീശ്വരവിവാഹം…വരന്‍ മലയാളി, വധു ബംഗാളി(സൂപ്പര്‍ വിവാഹ ഫോട്ടോകള്‍)

കോടീശ്വരവിവാഹം…വരന്‍ മലയാളി, വധു ബംഗാളി(സൂപ്പര്‍ വിവാഹ ഫോട്ടോകള്‍)

ഇന്ന്‌ ഗോവയിലെ കണ്‍ഡോലിം ബീച്ചിലെ ഒരു ആഡംബര വിവാഹപന്തലില്‍ ഒരു മലയാളി മട്ടിലുള്ള വിവാഹചടങ്ങും തുടര്‍ന്ന്‌ ബംഗാളി ആചാരപ്രകാരമുള്ള വിവാഹ ചടങ്ങും നടന്നു. രണ്ടിലെയും വധൂവരന്‍മാര്‍ ഒരേ ആളുകള്‍ തന്നെ.

മന്ത്രി സ്‌മൃതി ഇറാനി മൗനി റോയിക്ക്‌ ട്വിറ്ററില്‍ ആശംസകളുമായി പങ്കുവെച്ച ഫോട്ടോ

വരന്‍ മലയാളിയും വധു ബംഗാളിയുമാണ്‌. നടിയും ടി.വി.താരവുമായ മൗനി റോയിയും സാമ്പത്തിക മാനേജ്‌മെന്റ്‌ വിദഗ്‌ധനായ സൂരജ്‌ നമ്പ്യാരും ആണ്‌ ഈ മിഥുനങ്ങള്‍.

ലോകം ഇവരെ കൊണ്ടാടുന്നതിനു പിന്നിലൊരു കാരണം ഇവര്‍ കോടീശ്വരന്‍മാര്‍ കൂടിയാണെന്നതാണ്‌. സൂരജ്‌ തന്റെ ദീര്‍ഘകാല സുഹൃത്തായ മൗനിക്ക്‌ താലി ചാര്‍ത്തുമ്പോള്‍ ആഡംബര ലോകം ഇതിനെ ഒരു കോടീശ്വരവിവാഹമായി കൊണ്ടാടുന്നു.

മൗനിയുടെ വാര്‍ഷിക വരുമാനം ഒരു കോടി രൂപയാണെന്നും ബാങ്ക ബാലന്‍സ്‌ പത്ത്‌ കോടി രൂപയാണെന്നും വാര്‍ത്തയായി. സൂരജിന്റെ നിക്ഷേപം അമ്പത്‌ കോടിയാണെന്നും ഇതോടൊപ്പം പ്രചരിക്കുന്നു.

ജാമിയ മിലിയയില്‍ നിന്നും മാസ്‌ കമ്മ്യൂണിക്കേഷന്‍ ബിരുദമെടുത്ത ബംഗാളിലെ കൂച്ച്‌ബെഹാര്‍ സ്വദേശിയായ മൗനിയും ബി.ടെക്‌ ചെയ്‌ത ശേഷം സ്റ്റാന്‍ഫോര്‍ഡ്‌ സര്‍വ്വകലാശാലയില്‍ നിന്നും നിക്ഷേപ ശാസ്‌ത്രത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ സൂരജും ഒന്നിക്കുന്നത്‌ താരപ്രഭയോടെയാണ്‌.

വീട്ടിലെ പാചകം ഹോബിയാക്കിയ മൗനിയും വായനയും യാത്രയും ഹോബിയാക്കിയ സൂരജും തികഞ്ഞ ജോടികളാണെന്നാണ്‌ പുകഴ്‌ത്തപ്പെടുന്നത്‌.

മുൻപ് മൗനി റോയിയുടെ സഹനടിയും ഇപ്പോൾ കേന്ദ്ര വനിതാ ശിശു വികസന മന്ത്രിയുമായ സ്മൃതി ഇറാനി നവദമ്പതികളായ മൗനിക്കും സൂരജ് നമ്പ്യാർക്കും വേണ്ടി 17 വർഷം മുമ്പാണ് ഈ പെൺകുട്ടി എന്റെ ജീവിതത്തിലേക്ക് വന്നത് ….എന്ന് തുടങ്ങുന്ന ഹൃദയസ്പർശിയായ ഒരു സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടു. മനോഹരമായ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *