കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളെ ബെംഗളൂരുവിൽ കണ്ടെത്തി. ഇവരിൽ ഒരാളെ സുരക്ഷിതയാക്കി. ബാക്കി 5 പേർ ഓടി രക്ഷപെടുകയായിരുന്നു. ബെംഗളൂരുവിലെ മഡിവാളയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
പെൺകുട്ടിയെ തടഞ്ഞു വെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.കുട്ടികളുടെ ഫോട്ടോ സഹിതമുള്ള വിവരങ്ങൾ പോലീസ് പുറത്തു വിട്ടിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ ഹോട്ടലധികൃതരും നാട്ടുകാരും ചേർന്നാണ് ഇവരെ തടഞ്ഞുവെച്ചത്. മറ്റ് പെൺകുട്ടികൾ ഓടി രക്ഷപ്പെടുകയായിരുന്നു. കേരള പോലീസ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മഡിവാള പോലീസ് പെൺകുട്ടിയെ കേരള പോലീസിന് കൈമാറും.













