കോഴിക്കോട് വെള്ളിമാട് കുന്നിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികളെ കാണാതായി.ബുധനാഴ്ച മുതലാണ് കാണാതായത്.
ആറ് പേരും ഒരുമിച്ച് കെട്ടിടത്തിന് മേൽ കോണിവെച്ച് ഇറങ്ങിപ്പോയതായിട്ടാണ് പ്രാഥമിക നിഗമനം. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം ചിൽഡ്രൻസ് ഹോമിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടികളെ കാണാതായത്. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടില്ല.













