• Home
  • kerala
  • ഗവർണർ പിണറായിക്ക് കൈ കൊടുത്തു..മുഖ്യമന്ത്രി കേമൻ എന്ന് ആരിഫ് ഖാൻ

ഗവർണർ പിണറായിക്ക് കൈ കൊടുത്തു..മുഖ്യമന്ത്രി കേമൻ എന്ന് ആരിഫ് ഖാൻ

റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യ മന്ത്രിയെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. നീതി ആയോഗ് സൂചികയിലെ കേരത്തിന്റെ നേട്ടം സൂചിപ്പിച്ചായിരുന്നു അഭിനന്ദനം.നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ നാല് വർഷം തുടർച്ചയായി കേരളം ഒന്നാമതാണ്. അടിസ്ഥാന വികസനത്തിൽ കേരളാ മാതൃക രാജ്യത്തിന് അഭിമാനമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സർവകലാശാല വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരിനോട് ഇടഞ്ഞു നിന്നിരുന്ന ഗവർണർ ഈയിടെ ആണ് രമ്യതയിൽ ആയത്. ചാൻസലർ പദവി ഒഴിയുകയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ഗവർണർ സർവകലാശാല സംബന്ധമായ ഫയലുകൾ നോക്കിയിരുന്നില്ല. തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന ഗവർണർ, മുഖ്യമന്ത്രി അമേരിക്കയിൽ പോകുന്നതിന് മുൻപ് നടത്തിയ ഇടപെടലിൽ ആണ് അനുനയപ്പെട്ട് വീണ്ടും ഫയലുകൾ നോക്കി തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *