കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. 28 മീറ്റർ വരെ ഉയരമുള്ള തിരമാലകൾ ഉണ്ടാകാമെന്നാണ് പ്രവചനം. നാളെ രാത്രി 11 മണി വരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തിരത്തള്ളൽ’ എന്ന പ്രതിഭാസമാണു വലിയ തിരകൾക്ക് ഇടയാക്കുന്നതെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.













