നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന് സാക്ഷിവിസ്താരത്തിനായി 10 ദിവസം കൂടി ഹൈക്കോടതി അനുവദിച്ചു. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. നേരത്തെ ജനുവരി 26 വരെ ആയിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാൽ അത് പ്രായോഗികമല്ലെന്നായിരുന്നു സർക്കാരിന്റെ വാദം. അതേസമയം, അന്വേഷണ ഉദ്യോഗസ്തരെ അപായപ്പെടുത്താൻ ഗുഢാലോചന നടത്തിയ കേസിൽ ദിലീപിന്റെയും മറ്റ് പ്രതികളുടെയും ചോദ്യം ചെയ്യൽ ഇന്ന് അവസാനിക്കും.













