യു പി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ പരസ്യ കോവിഡ് പ്രോട്ടോകോൾ ലംഘനം വിവാദമാകുന്നു.ശനിയാഴ്ച ഉത്തര്‍പ്രദേശിലെ കൈരാനയില്‍ അമിത് ഷാ നടത്തിയ പ്രചാരണത്തിലാണ് കോവിഡ് ചട്ടങ്ങള്‍ പാടെ ലംഘിച്ചത്.
കൈരാനയിൽ അമിത് ഷായ്‌ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര തന്നെ ഉണ്ടായിരുന്നു. ആരും തന്നെ മാസ്ക് ധരിച്ചിരുന്നില്ല. അമിത് ഷാ യുടെ ഭവന സന്ദര്‍ശനത്തിനിടെ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തു. അമിത് ഷാ കോവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ചതിൽ സമാജ് വാദി പാര്‍ട്ടി ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ പരസ്യമായി കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി.













