• Home
  • kerala
  • കോട്ടയത്ത്‌ കെ റെയിലിന്റെ കല്ലിടാൻ എത്തിയ വാഹനങ്ങൾക്ക് മുന്നിൽ ജനം നിരന്നു കിടന്നു; പിന്നീട് സംഭവിച്ചത്…

കോട്ടയത്ത്‌ കെ റെയിലിന്റെ കല്ലിടാൻ എത്തിയ വാഹനങ്ങൾക്ക് മുന്നിൽ ജനം നിരന്നു കിടന്നു; പിന്നീട് സംഭവിച്ചത്…

കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഞീഴൂർ തോട്ടക്കുറ്റിയിൽ കെ റെയിലിനെതിരെ പ്രതിഷേധം. തിങ്കളാഴ്ച രാവിലെ അതിരുകല്ലിടാൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.

കല്ലുകളുമായി എത്തിയ പിക്കപ്പിന്റെ മുൻപിൽ കിടന്നാണ് സമരക്കാർ പ്രതിഷേധിച്ചത്. വാഹനത്തിനു മുന്നിൽ കിടന്നു പ്രതിഷേധിച്ചതോടെ ഉദ്യോഗസ്ഥർ കല്ലിടാതെ മടങ്ങി.

എന്നാൽ സമരസമിതി പിൻവാങ്ങിയ ശേഷം അധികൃതർ വീണ്ടുമെത്തി കല്ലിട്ടു.

സംഘർഷം കണക്കിലെടുത്ത് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നാലു ജീപ്പ് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *