• Home
  • kerala
  • 9 വർഷത്തിന് ശേഷം വിധി വന്നു ; വി എസ് ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം…

9 വർഷത്തിന് ശേഷം വിധി വന്നു ; വി എസ് ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം…

സോളാർ കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊടുത്ത മാന നഷ്ടക്കേസിൽ വി എസ് അച്യുതാനന്തൻ 10 ലക്ഷം രൂപ നൽകണമെന്ന് കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതിയാണ് ഉത്തരവിട്ടത്.2013 ഓഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിൽ ഉമ്മൻചാണ്ടിക്കെതിരേ വിഎസ് അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി, ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി എസ്സിന്റെ ആരോപണം. ഇതിനെതിരെയാണ് ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *