മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്, യൂട്യൂബിൽ പാട്ട് പാടിക്കാനെന്ന വ്യാജേന 12 കാരനെ തട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പൊതുപ്രവർത്തകൻ അടക്കം മൂന്നു പേർ അറസ്റ്റിൽ.
പൊതുപ്രവർത്തകനായ പാറമ്മൽ ഉസാമ (47), പട്ടിക്കോട് വെള്ളമേൽ തിരുത്തായംപുറത്ത് ഉമ്മർ (55) ചോലക്കാടൻ ഉമ്മർ (36) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്സോ പ്രകാരം കേസെടുത്തു.
കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അമ്മ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. പ്രതികളിൽ ഒരാൾ നടത്തുന്ന യൂട്യൂബ് ചാനലിൽ പാട്ടുപാടാൻ അവസരം നൽകാമെന്ന് കുട്ടിയേയും കുടുംബത്തെയും വിശ്വസിപ്പിച്ചാണ് ഇവർ കുട്ടിയെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചത്.
















