കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കും. പ്രോസിക്യൂട്ടര്‍ ജിതേശ് ബാബു ജില്ലാ പോലീസ് മേധാവി ഡി ശില്‍പക്ക് നിയമോപദേശം കൈമാറി.
ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം നല്‍കിയിരിക്കുന്നത്. അതിജീവിതയുടെ മൊഴിക്ക് കൂടുതല്‍ പരിഗണന നല്‍കാതെയാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിഭാഗം സാക്ഷികളുടെ മൊഴികള്‍ പരിഗണിച്ചില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് മേല്‍ക്കേടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിയമോപദേശം എസ്പിക്ക് കൈമാറി. എസ്പി ഡിജിപിക്കും സര്‍ക്കാരിനും കൈമാറും. അപ്പീല്‍ നല്‍കുന്നതിന് നിയമപരമായി 60 ദിവസത്തെ സാവകാശം ഉണ്ട്. ഈ കാലയളവിനുള്ളില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം.















