• Home
  • latest news
  • ഹൈക്കോടതി ജഡ്ജിന്റെ ചേമ്പറിൽ പാമ്പിനെ കണ്ടപ്പോൾ സംഭവിച്ചത്….

ഹൈക്കോടതി ജഡ്ജിന്റെ ചേമ്പറിൽ പാമ്പിനെ കണ്ടപ്പോൾ സംഭവിച്ചത്….

ബോംബെ ഹൈക്കോടതി ജഡ്ജിന്റെ ചേമ്പറിനുള്ളിൽ നിന്ന് പാമ്പിനെ കണ്ടെത്തിയത് ജീവനക്കാർക്കിടയിൽ പരിഭ്രാന്തി പരത്തി. ജസ്റ്റിസ് എൻ ആർ ബോർക്കറുടെ ചേമ്പറിലാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടെത്തിയത്.

5 അടിയോളം വരുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. ഈ സമയം ജഡ്ജ് ചേമ്പറിൽ ഉണ്ടായിരുന്നില്ല.

കോടതി നടപടികൾ കൂടുതലും ഓൺലൈൻ ആയതിനാൽ കോടതി പരിസരത്തും അധികം ആളുകൾ ഉണ്ടായിരുന്നില്ല.

കോടതി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ എത്തി പാമ്പിനെ രക്ഷപെടുത്തി കാട്ടിൽ അയച്ചു. പാമ്പ് വിഷമുള്ളതായിരുന്നില്ല എന്ന് ഇവർ അറിയിച്ചു.

കഴിഞ്ഞ മാസം കോടതിയിൽ ഒരു കുരങ്ങിനെയും കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *