• Home
  • latest news
  • യു പി യിൽ പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും…

യു പി യിൽ പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കും…

യു പി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി താനാകുമെന്ന സൂചന നൽകി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കോൺഗ്രസിന്റെ പ്രകടന പത്രിക അവതരിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്ഥാനാർഥി ആരായിരിക്കുമെന്ന ചോദ്യത്തിന് ‘യു പി യിൽ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മറ്റൊരു മുഖം നിങ്ങൾ കാണുന്നുണ്ടോ ‘ എന്നാണ് പ്രിയങ്ക ഗാന്ധി മറുപടി നൽകിയത്.

നിയമ സഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സീറ്റുകളിൽ വനിതകളെ മത്സരിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ ഉന്നാവ് പീഡനക്കേസ് ഇരയുടെ അമ്മയടക്കം 125 സ്ഥാനാർഥികളാണുള്ളത്. ഇതിൽ 50 പേർ സ്ത്രീകളാണ്. ഓണറേറിയം ഉയർത്തുന്നതിന് വേണ്ടി പ്രക്ഷോഭം നടത്തിയ ആശാ വർക്കർ പൂനം പാണ്ഡെയും സ്ഥാനാർഥി പട്ടികയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *