• Home
  • kerala
  • ആ വിഐപി ശരത്ത്… ശബ്ദം തിരിച്ചറിഞ്ഞു

ആ വിഐപി ശരത്ത്… ശബ്ദം തിരിച്ചറിഞ്ഞു

നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ വിഐപി ശരത്ത് ആണെന്ന് ആദ്യ നിഗമനം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഇയാളുടെ ശബ്ദം തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. സ്ഥിരീകരണത്തിനായി ശരത്തിന്റെ ആലുവാ തോട്ടുമുഖത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്.

ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഇയാള്‍ മൊബൈല്‍ ഓഫ് ചെയ്തിരുന്നു.

ആലുവ സ്വദേശിയായ ശരത്ത് സൂര്യ ഹോട്ടല്‍ ഉടമയാണ്. മുമ്പ് ദിലീപ് അറസ്റ്റിലാകുമ്പോള്‍ കൂടെയുണ്ടായിരുന്നത് ശരത്താണ്. ഇുരുവരും ക്ഷേത്രത്തില്‍ നിന്ന് മടങ്ങവെയാണ് അറസ്റ്റിലായത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഇയാള്‍ ഹാജരായില്ല. ഇയാളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കെയാണ് ഇന്ന് റെയിഡ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *