കൊവിഡ് കാലത്ത് ഇന്ത്യയിലെ കോടീശ്വരന്‍മാരുടെ സ്വത്ത് ഇരട്ടിയായി വര്‍ധിച്ചതായി പഠനത്തില്‍ തെളിയുന്നു. ഓക്സ്ഫാം ഇന്ത്യ എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ട് പ്രകാരം 2021ൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 102ൽ നിന്ന് 142 ആയി ഉയർന്നു. കോവിഡ് കാലത്ത് ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ഇരട്ടിയാവുകയും ചെയ്തു .
ഇവരുടെ ആകെ സമ്പത്ത് 719 ബില്യൺ ഡോളറാണ്. അതായത് 53 ലക്ഷം കോടി രൂപ. 555 കോടി ദരിദ്രരുടെ സമ്പത്താണ് 98 അതിസമ്പന്നർ കയ്യിൽ വെച്ചിട്ടുള്ളത് . ഈ 98 കുടുംബങ്ങളുടെ ആകെ സമ്പത്ത് ഇന്ത്യാ ഗവൺമെന്റിന്റെ മൊത്തം ബജറ്റിന്റെ 41 ശതമാനമാണ് എന്നും കണക്കാക്കുന്നു.













